ദൈവത്തിന്റെ പ്രതിഫലനമാണ് വിശുദ്ധർ: പാപ്പാ

ദൈവത്തിന്റെ പ്രതിഫലനമാണ് വിശുദ്ധരെന്ന് ഫ്രാൻസിസ് പാപ്പാ. ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ചരിത്രത്തിന്റെ നാഥനായ ദൈവത്തിന്റെ പ്രകാശപൂരിതമായ പ്രതിഫലനമാണ് വിശുദ്ധർ. വിശുദ്ധിയുടെ പാത സാർവ്വത്രികമാണ്. നമ്മുടെ ഓരോരുത്തരുടെയും നേർക്ക് മാമ്മോദീസായോടുകൂടെ ആരംഭിക്കുന്നതും, ഓരോ വ്യക്തിയുടേയും തനിമയാർന്നതും ആവർത്തിക്കാനാവാത്തതുമായ ഒരു വിളിയാണിത്.” -പാപ്പാ ട്വിറ്ററിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.