ദൈവം മറഞ്ഞിരിക്കുന്ന ദൈനംദിന സംഭവങ്ങളെക്കുറിച്ച് പാപ്പാ

അസാധാരണ സംഭവങ്ങളിലല്ല; ദൈനംദിന ജീവിതത്തിലെ സാധാരണ കാര്യങ്ങളിലാണ് ദൈവം പ്രത്യക്ഷനാകുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പാ. ചൊവ്വാഴ്ച ‘ആഗമനകാലം’ (#Advent) എന്ന ഹാഷ്ടാഗോടു കൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

“നമ്മുടെ ജീവിതത്തിലെ ഏറ്റവും സാധാരണമായ സാഹചര്യങ്ങളിൽ ദൈവം മറഞ്ഞിരിക്കുന്നു. അസാധാരണമായ സംഭവങ്ങളിലല്ല, മറിച്ച് ദൈനംദിന കാര്യങ്ങളിലാണ് അവിടുന്ന് ആഗതനാകുന്നത്. അതായത് അനുദിന തൊഴിൽ, ഒരു സാധാരണ കൂടിക്കാഴ്ച, ആവശ്യത്തിലിരിക്കുന്ന ഒരാൾ എന്നിവയിൽ. നമ്മെ വിളിക്കുകയും നമ്മുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന കർത്താവ് അവിടെയുണ്ട്” – പാപ്പാ ട്വിറ്ററിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.