കാനഡയിലെ മൂന്ന് നഗരങ്ങൾ സന്ദർശിക്കാനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ

ജൂലൈ അവസാന വാരത്തിൽ കാനഡയിലെ മൂന്ന് നഗരങ്ങൾ സന്ദർശിക്കാനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ. മെയ് 13-ന് ഹോളി സീ പ്രസ്സ് ഓഫീസാണ് ഈ വാർത്ത പുറത്തുവിട്ടത്.

എഡ്മണ്ടൻ, ക്യൂബെക്ക് സിറ്റി, ഇക്കലൂട്ട് എന്നീ കനേഡിയൻ നഗരങ്ങളാണ് പാപ്പാ സന്ദർശിക്കുന്നത്. ജൂലൈ 24 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണ് പാപ്പായുടെ യാത്ര. വി. അന്നയുടെ തിരുനാളായ ജൂലൈ 26-ന് കനേഡിയൻ പൗരന്മാരുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതിയുണ്ടെന്ന് വത്തിക്കാനിൽ വച്ച് ഏപ്രിൽ ഒന്നിന് മാർപാപ്പ സൂചിപ്പിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തെ സൗഖ്യത്തിന്റെയും അനുരഞ്ജനത്തിന്റെയും തീർത്ഥാടനമായി കണ്ട് സ്വാഗതം ചെയ്യുമെന്ന് കനേഡിയൻ ബിഷപ്പുമാരും പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.