ഉക്രൈനുവേണ്ടിയുള്ള ജപമാല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകാൻ ഫ്രാൻസിസ് മാർപാപ്പ

സംഘർഷഭരിതമായ ഉക്രൈനിൽ സമാധാനം നിറയുന്നതിനുവേണ്ടി ജപമാല പ്രാർത്ഥന നയിക്കാൻ ഫ്രാൻസിസ് പാപ്പാ. മെയ് 31- നാണ് വത്തിക്കാനിൽ ജപമാല പ്രാർത്ഥന നടത്താൻ പാപ്പാ തീരുമാനിച്ചിരിക്കുന്നത്.

വത്തിക്കാനിലെ സാന്ത മരിയ മേജർ ബസിലിക്കയിലുള്ള ദൈവമാതാവിന്റെ രൂപത്തിന് മുന്നിലാണ് ജപമാല പ്രാർത്ഥന നടക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികളോട് ഇതിൽ പങ്കുചേർന്ന് ലോക സമാധാനത്തിനായി പ്രാർത്ഥിക്കാൻ പാപ്പാ ആവശ്യപ്പെട്ടിട്ടുണ്ട്. “ഈ മരിയൻ മാസത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പ്രതീക്ഷയുടെ ഒരു അടയാളം നൽകാൻ മാർപാപ്പ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഉക്രൈനിലെ ജനങ്ങൾക്ക്”- വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

തിരഞ്ഞെടുക്കപ്പെട്ട ഉക്രേനിയൻ കുടുംബങ്ങളും വത്തിക്കാനിൽ മാർപാപ്പായോടൊപ്പം ഈ പ്രാർത്ഥനയിൽ പങ്കാളിയാകും. മാത്രമല്ല, ആർഡന്റ് മരിയൻ യൂത്തിലെയും വത്തിക്കാൻ ജെൻഡർമേരിയിലെയും പൊന്തിഫിക്കൽ സ്വിസ് ഗാർഡിലെയും റോമൻ ക്യൂരിയയിലെയും ചില അംഗങ്ങൾ, സമാധാന രാജ്ഞിയായ കന്യകാമറിയത്തിന്റെ പേര് വഹിക്കുന്ന റോമിലെ മൂന്ന് ഇടവകകളുടെ പ്രതിനിധികൾ എന്നിവരും ജപമാല പ്രാർത്ഥനയ്ക്ക് പാപ്പായോടൊപ്പം പങ്കുചേരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.