ഉക്രൈൻ അഭയാർത്ഥികൾക്ക് സ്ലോവോക്കിയ നൽകുന്ന സ്വാഗതത്തിന് നന്ദി പറഞ്ഞ് മാർപാപ്പ

ഉക്രൈൻ അഭയാർത്ഥികളെ സ്വീകരിക്കുന്ന സ്ലോവോക്കിയയ്ക്ക് നന്ദി പറഞ്ഞ് മാർപാപ്പ. ഏപ്രിൽ 30- ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പാപ്പാ സ്ലോവോക്കിയൻ തീർത്ഥാടകരെ സ്വീകരിക്കുമ്പോഴാണ് ഇപ്രകാരം പറഞ്ഞത്.

“സമീപ മാസങ്ങളിൽ, സ്ലോവാക്കിയയിലെ പല കുടുംബങ്ങളും ഇടവകകളും സ്ഥാപനങ്ങളും ഉക്രേനിയൻ അഭയാർത്ഥികളെ സ്വാഗതം ചെയ്‌തിരുന്നു. ഇതുപോലെ സമാധാനത്തിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് തുടരാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു”- പാപ്പാ പറഞ്ഞു. 2021 സെപ്തംബറിൽ മാർപാപ്പ സ്ലോവാക്കിയയിലേക്ക് അപ്പസ്തോലിക യാത്ര നടത്തിയിരുന്നു. ഇതിന് നന്ദി പറയുന്നതിനായി റോമിലേക്ക് വന്നതാണ് സ്ലോവാക്കിയയിൽ നിന്നുള്ള തീർത്ഥാടകർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.