വി. ചാൾസ് ഡി ഫൂക്കോൾഡിന്റെ ആത്മീയത എന്നെ സഹായിച്ചിട്ടുണ്ട്: ഫ്രാൻസിസ് മാർപാപ്പ

ജീവിതത്തിന്റെ പ്രതിസന്ധികളിൽ വി. ചാൾസ് ഡി ഫൂക്കോൾഡിന്റെ ആത്മീയത തന്നെ സഹായിച്ചിട്ടുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. മെയ് 18-ന് വി. ചാൾസ് ഡി ഫൂക്കോൾഡ് സ്പിരിച്വൽ ഫാമിലി അസോസിയേഷനിലെ അംഗങ്ങളുമായി  വത്തിക്കാനിൽ നടന്ന പൊതുസദസ്സിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“വി. ചാൾസ് ഡി ഫൂക്കോൾഡിന്റെ ആത്മീയത പ്രതിസന്ധികളെ തരണം ചെയ്യാനും കർത്താവിനോട് കൂടുതൽ അടുക്കാനും ലളിതമായ ഒരു ക്രിസ്തീയജീവിതരീതി കണ്ടെത്താനും എന്നെ സഹായിച്ചു. ഞാൻ ഈ വിശുദ്ധനോട് നന്ദി പറയുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. വി. ചാൾസ് ഡി ഫൂക്കോൾഡ് വിശ്വാസത്തിന്റെ അനിവാര്യതയും സാർവ്വത്രികതയും ലോകത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞ പ്രവാചകനാണ്. വിനയത്തിന്റെയും, ദരിദ്രരുമായി പങ്കുവയ്ക്കുന്നതിന്റെയും പാതയിൽ നാം ക്രിസ്തുവിനെ അനുകരിക്കുന്നത് ദൈവത്തെ ഏറെ പ്രീതിപ്പെടുത്തുന്നു” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.