സാമൂഹിക പ്രതിസന്ധികൾ അനുഭവിക്കുന്ന പെറുവിനോട് സാമീപ്യം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

സാമൂഹിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പെറുവിലെ ജനങ്ങളോട് സാമീപ്യം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ഓശാന ദിനമായ ഏപ്രിൽ പത്തിന് വത്തിക്കാനിലെ തിരുക്കർമ്മങ്ങൾക്ക് ശേഷമാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“രാജ്യത്തിന്റെ നന്മയ്ക്കായി, പ്രത്യേകിച്ച് ദരിദ്രർക്കായി, എത്രയും വേഗം സമാധാനപരമായ പരിഹാരം കണ്ടെത്താൻ സാധിക്കട്ടെ. അതിനായി എന്റെ എല്ലാ പ്രാർത്ഥനകളും ഉണ്ടാകും”- പാപ്പാ പറഞ്ഞു. 2020 മാർച്ച് മാസം മുതൽ പെറുവിൽ സാമൂഹിക രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചുവരികയാണ്. സോഷ്യലിസ്റ്റ് പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയുടെ ഭരണത്തിനെതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ പ്രതിഷേധങ്ങൾ ശക്തമാണ്. തുടർച്ചയായ വിലക്കയറ്റവും പണപ്പെരുപ്പവുമാണ് ഈ പ്രതിഷേധങ്ങൾക്ക് കാരണം. പ്രതിഷേധങ്ങൾക്കിടയിൽ രണ്ട് പേർ കൊല്ലപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.