കായേന്റെ പാതയാണ് ഇന്ന് ലോകം സ്വീകരിച്ചിരിക്കുന്നത്: ഫ്രാൻസിസ് മാർപാപ്പ

കായേന്റെ മാതൃകയാണ് ഇന്ന് ലോകം സ്വീകരിച്ചിരിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. ദുഃഖ വെള്ളിയാഴ്ച ഇറ്റലിയിലെ റായ് വൺ ചാനലിൽ സംപ്രേക്ഷണം ചെയ്‌ത അഭിമുഖത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ലോകമെമ്പാടും വർദ്ധിച്ചു വരുന്ന യുദ്ധത്തെക്കുറിച്ചാണ് പാപ്പാ അഭിമുഖത്തിൽ സംസാരിച്ചത്. “ലോകം കായേന്റെ പാത തിരഞ്ഞെടുത്തിരിക്കുകയാണ്. കായേൻ സഹോദരന്റെ ജീവനെടുത്തതുപോലെ തന്നെ ഓരോ യുദ്ധത്തിലും നാം കൊല്ലുന്നത് നമ്മുടെ സഹോദരങ്ങളെയാണ്”- പാപ്പാ പറഞ്ഞു. ഉക്രൈനിൽ റഷ്യൻ അധിനിവേശം തുടങ്ങിയതുമുതൽ ബൈബിളിൽ ആബേലിനെ കൊന്ന കായേനെക്കുറിച്ച് പാപ്പാ പല തവണ പരാമർശിച്ചിട്ടുണ്ട്.

ഗാർഹിക പീഡനം, അഭയാർത്ഥികൾ, ക്രിസ്തുവിന്റെ പീഡാസഹനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും മാർപാപ്പ സംസാരിച്ചു. പട്ടിണി മൂലവും യുദ്ധം മൂലവും ദുരിതമനുഭവിക്കുന്ന എല്ലാവരിലൂടെയും ക്രിസ്തു നമ്മോട് സംസാരിക്കുകയാണ്. ക്രൈസ്തവജീവിതത്തിന്റെ കാവൽക്കാരനാണ് പ്രത്യാശയെന്നും പുണ്യങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണിതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.