ദൈവം നമ്മോടു കൂടെയുണ്ട്: സ്വർഗ്ഗാരോഹണാതിരുനാളിൽ ഫ്രാൻസിസ് മാർപാപ്പ

ദൈവം നമ്മെ തനിച്ചാക്കില്ലെന്നും അവിടുന്ന് നമ്മുടെ കൂടെയുണ്ടെന്നും ഫ്രാൻസിസ് പാപ്പാ. ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണ തിരുനാളായ മെയ് 26- ന് വത്തിക്കാനിൽ നടന്ന പൊതുസദസിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“സ്വർഗ്ഗാരോഹണം ചെയ്‌ത ക്രിസ്തു പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുകയാണ്. എന്നാൽ അവിടുന്ന് ഒരിക്കലും നമ്മെ തനിച്ചാക്കിയിട്ടല്ല. ക്രിസ്തു എപ്പോഴും നമ്മോട് കൂടെയുണ്ട്. പരിശുദ്ധാത്മാവിലൂടെ അവൻ നമ്മുടെ ഹൃദയങ്ങളിൽ വസിക്കുകയാണ്. വിശ്വാസികൾ അവരുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”- പാപ്പാ പറഞ്ഞു. നമ്മുടെ ജീവിതം യേശുക്രിസ്തുവിനെ ഭരമേൽപ്പിക്കുകയാണെങ്കിൽ, അവൻ നമ്മെ പിതാവായ ദൈവത്തിലേക്ക് നയിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ക്രിസ്തുവിന്റെ വചനത്തിന് സന്തോഷത്തോടെ സാക്ഷ്യം വഹിക്കാനും അങ്ങനെ വിശ്വാസികൾ അവരുടെ കടമകളോട് വിശ്വസ്തരായിരിക്കാനും പാപ്പാ ഈ അവസരത്തിൽ പ്രാർത്ഥിച്ചു.

ഈസ്റ്റർ കഴിഞ്ഞുവരുന്ന നാൽപ്പതാം ദിവസമാണ് പരിശുദ്ധ കത്തോലിക്ക സഭ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ആഘോഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.