വാഴ്ത്തപ്പെട്ട അഗുചിതയുടെ ജീവിതം ക്രിസ്തുവിനെ സേവിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ

വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട അഗുചിതയുടെ ജീവിതം ക്രിസ്തുവിനെ സേവിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. മേയ് എട്ടിന് വത്തിക്കാനിൽ വച്ചാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഈ മിഷനറി, തന്റെ ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും നീതിയുടെയും സമാധാനത്തിന്റെയും സുവിശേഷത്തിനു വേണ്ടി സാക്ഷ്യം വഹിച്ചു. ദരിദ്രർക്കു വേണ്ടി, പ്രത്യേകിച്ച് കർഷകരായ സാധാരണ സ്ത്രീകൾക്കു വേണ്ടി പ്രവർത്തിച്ചു. വിശ്വസ്തതയോടും ധൈര്യത്തോടും കൂടി ക്രിസ്തുവിനെ സേവിക്കാൻ വാഴ്ത്തപ്പെട്ട അഗുചിതയുടെ ജീവിതം നമുക്ക് പ്രചോദനമേകട്ടെ” – പാപ്പാ പറഞ്ഞു.

കോൺഗ്രിഗേഷൻ ഓഫ് ഔവർ ലേഡി ഓഫ് ചാരിറ്റി ഓഫ് ദി ഗുഡ് ഷെപ്പേർഡ് എന്ന സന്യാസ സമൂഹത്തിലെ അംഗമായിരുന്നു മരിയ അഗസ്റ്റിന റിവാസ് ലോപ്പസ് എന്ന സി. അഗുചിത. 1990-ലാണ് വാഴ്ത്തപ്പെട്ട അഗുചിത കമ്മ്യൂണിസ്റ്റ് തീവ്രവാദികളാൽ കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.