‘ചെറുതും എന്നാൽ സന്തോഷകരവുമായ സമൂഹം’ – കസാക്കിസ്ഥാനിലെ കത്തോലിക്കരെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ

‘ചെറുതും എന്നാൽ സന്തോഷകരവുമായ സമൂഹം’ എന്ന് കസാക്കിസ്ഥാനിലെ കത്തോലിക്കരെ വിശേഷിപ്പിച്ച് മാർപാപ്പ. സെപ്റ്റംബർ 21-ന് നടന്ന പൊതുസദസിലാണ് ഫ്രാൻസിസ് മാർപാപ്പ കസാക്കിസ്ഥാനിലെ കത്തോലിക്കരെ അനുസ്മരിച്ചത്. ലോക, പരമ്പരാഗത മതനേതാക്കളുടെ VII കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി സെപ്റ്റംബർ 13 മുതൽ 15 വരെ കസാക്കിസ്ഥാനിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയെക്കുറിച്ച് സംസാരിക്കവെയാണ് പരിശുദ്ധ പിതാവ് ഇപ്രകാരം പറഞ്ഞത്.

രാജ്യത്തിന്റെ അധികാരികൾ നൽകിയ സ്വീകരണത്തിന് മാർപാപ്പ നന്ദി പറഞ്ഞു. നാം പരസ്പരം കേൾക്കുകയും വൈവിധ്യത്തിൽ പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ലോകം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയുടെ കേന്ദ്രമാണ് മതങ്ങളെന്ന് മാർപാപ്പ ഈ സമ്മേളനത്തെക്കുറിച്ച് വെളിപ്പെടുത്തി. കസാക്കിസ്ഥാൻ, ‘നിരീശ്വര ഭരണകൂടത്തിന്റെ നുകത്തിൽ നിന്ന് മോചിതമായ ശേഷം രാഷ്ട്രീയത്തെയും മതത്തെയും ആശയക്കുഴപ്പത്തിലാക്കുകയോ, വേർപെടുത്തുകയോ ചെയ്യാതെ മതമൗലികവാദത്തെയും തീവ്രവാദത്തെയും വ്യക്തമായി അപലപിക്കുന്ന ഒരു നാഗരികതയുടെ പാതയാണ് ഇപ്പോൾ നിർദ്ദേശിക്കുന്നത്’ എന്ന് പാപ്പാ അനുസ്മരിച്ചു.

“സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ദൈവത്തോടുള്ള വിശ്വസ്തതയ്‌ക്കായി തങ്ങളുടെ ജീവൻ പണയം വച്ച എല്ലാ പ്രായത്തിലും ഭാഷയിലും രാജ്യങ്ങളിലുംപെട്ട നിരവധി രക്തസാക്ഷികളെയും പുരുഷന്മാരെയും സ്ത്രീകളെയും നമുക്ക് എങ്ങനെ ഓർക്കാതിരിക്കാനാകും?” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.