ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്ന നൂതനപാത ക്രിസ്തുവാണ്: പാപ്പാ

സാഹോദര്യത്തിന്റെയും പൊതുഭവന പരിപാലനത്തിന്റെയും വെല്ലുവിളികൾക്കുള്ള ഉത്തരം വിദ്യാഭ്യാസത്തിലൂടെയാണ് കണ്ടെത്താൻ കഴിയുകയെന്ന് മാർപാപ്പാ. ക്രിസ്ത്യൻ ബ്രദേഴ്സ് (Congregation of Christian Brothers) എന്ന സന്യസ്ത സമൂഹത്തിന്റെ നാല്പത്തിയാറാം പൊതുസംഘത്തിൽ പങ്കെടക്കുന്നവരെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു പാപ്പാ.

‘ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതിന് നൂതനപാതകൾ തീർക്കുക’ എന്ന പ്രമേയം ഈ പൊതുയോഗം സ്വീകരിച്ചിരിക്കുന്നത് പാപ്പാ അനുസ്മരിച്ചു. യേശുവിനെ അനുഗമിക്കുക വഴി, അവനോടൊപ്പം സഞ്ചരിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിന് രൂപമാറ്റം സംഭവിക്കുമെന്നും നാം അങ്ങനെ പുളിമാവും ഉപ്പും വെളിച്ചവുമായിത്തീരുമെന്നും പാപ്പാ പറയുന്നു.

വിദ്യ പ്രദാനം ചെയ്യുകയെന്നത് അത് ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം മഹാദാനമാണെന്നും അത് ഏറെ സമർപ്പണം ആവശ്യപ്പെടുകയും ഏറെ നല്കുകയും ചെയ്യുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിന്റെ വിദ്യാലയത്തിൽ, ഒരു ക്രൈസ്തവ അദ്ധ്യാപകൻ സർവ്വോപരി സാക്ഷിയാണെന്നും തങ്ങൾക്കില്ലാത്തത് അദ്ധ്യാപകർക്ക് യുവതീയുവാക്കൾക്ക് പകർന്നു നല്കാനാകില്ലെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.