സമാധാനത്തിനായി യേശുവിന്റെ പക്കൽ അണയുക: യുവജനങ്ങളോട് പാപ്പാ

സമാധാനത്തിനായി യേശുവിന്റെ പക്കൽ അണയുകയും അവിടുന്നിൽ നിന്നു പഠിക്കുകയും വേണമെന്ന് യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ. മെജ്ഗോറിയിൽ ആഗസ്റ്റ് ഒന്നു മുതൽ ആറു വരെ വരെ നടക്കുന്ന യുവജനോത്സവത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

തന്റെ കാലഘട്ടത്തിലെ ജനതയോട് പറഞ്ഞതുപോലെ, യേശു ഇന്ന് യുവജനങ്ങളെ ക്ഷണിക്കുന്നുവെന്നും അവിടന്നിൽ നിന്നു പഠിക്കുകയും അങ്ങനെ സമാധാനം കണ്ടെത്തുകയും ചെയ്യാം. നമ്മൾ ഹൃദയങ്ങളിൽ നിരാശയും കഴിഞ്ഞകാല മുറിവുകളും പേറുകയും അനീതികൾ സഹിക്കേണ്ടിവരികയും നിരവധിയായ അനിശ്ചിതത്വങ്ങളും ഉത്കണ്ഠകളും ഉണ്ടാവുകയും ചെയ്യുമ്പോൾ യേശു നമ്മെ അവിടത്തെ പക്കലേക്ക് വിളിക്കുകയും തന്നിൽ നിന്നു പഠിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ ഈ വിളി ചലനാത്മകതക്കുള്ള ഒരു ക്ഷണമാണ് – പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിച്ചു.

ജീവിതത്തിനു മുന്നിൽ ഭയന്ന് മരവിച്ചു നിൽക്കാതെ അവിടത്തെ പക്കൽ അണയാനും അവിടുന്നിൽ വിശ്വാസമർപ്പിക്കാനുമുള്ള ക്ഷണമാണ് അതെന്നും ഇത് വളരെ എളുപ്പമായി തോന്നാമെങ്കിലും ഇരുളടഞ്ഞ വേളകളിൽ അവനവനിൽ തന്നെ അടച്ചുപൂട്ടുന്നതിനുള്ള പ്രവണതയുണ്ടാവുക സ്വാഭാവികമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. അവനവനിൽ നിന്നു പുറത്തുകടന്നാൽ മാത്രം പോരാ, എവിടേക്ക്  പോകണമെന്ന് അറിയുകയും വേണമെന്നു പറഞ്ഞ പാപ്പാ, മെച്ചപ്പെട്ടൊരു ഭാവി വാഗ്ദാനം ചെയ്യുന്ന കെണികൾ ധാരാളമാണെന്ന മുന്നറിയിപ്പും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.