അനുരഞ്ജനം എന്ന പദം പ്രായോഗികമായി സഭയുടെ പര്യായം: ഫ്രാൻസിസ് പാപ്പാ

അനുരഞ്ജനം എന്ന പദം പ്രായോഗികമായി സഭയുടെ പര്യായമായി മാറിയിരിക്കുകയാണ് എന്ന് വ്യക്തമാക്കി ഫ്രാൻസിസ് പാപ്പാ. തിങ്കളാഴ്ച എഡ്മണ്ടണിലെ തിരുഹൃദയ ദേവാലയം സന്ദർശിക്കുകയും ആ ഇടവക ദേവാലയത്തിൽ വച്ച് തദ്ദേശീയ സമൂഹവുംഇടവക സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത അവസരത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

അനുരഞ്ജനം എന്ന വാക്ക് പ്രായോഗികമായി സഭയുടെ പര്യായമാണ്. വാസ്തവത്തിൽ, ഈ പദത്തിന്റെ അർത്ഥം “വീണ്ടും ഒരു സമതി ഉണ്ടാക്കുക” എന്നാണ്. അനുരഞ്ജനം, ഒരു പുതിയ സംഘം ഉണ്ടാക്കുകയാണ്. നമുക്ക് വീണ്ടും അനുരഞ്ജിതരാകാൻ കഴിയുന്ന ഭവനമാണ് സഭ. അവിടെ നമുക്ക് വീണ്ടും ആരംഭിക്കുന്നതിനും ഒരുമിച്ചു വളരുന്നതിനും ഒന്നുചേരുന്നതിനും കഴിയും. ഒരുമിച്ചു പ്രാർത്ഥിക്കുകയും ഐക്യത്തോടെ സഹായിക്കുകയും ജീവിതാനുഭങ്ങൾ, സന്തോഷങ്ങൾ, പോരാട്ടങ്ങൾ എന്നിവ പങ്കുവയ്ക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ അനുരഞ്ജന പ്രവർത്തനത്തിലേക്കുള്ള വാതിൽ തുറക്കുന്നു.

ദൈവം നമ്മുടെ ഇടയിൽ തന്റെ കൂടാരമടിക്കുന്നു. നമ്മുടെ മരുഭൂമികളിൽ നമ്മെ അനുഗമിക്കുന്നു. അംബരചുംബികളായ കൊട്ടാരങ്ങളിലല്ല, മറിച്ച് അനുരഞ്ജനത്തിന്റെ ഭവനമാകാൻ ആഗ്രഹിക്കുന്ന നമ്മുടെ സഭയിലാണ് അവിടുന്ന് വസിക്കുന്നത് – പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.