ഉക്രൈനിലെ രക്തസാക്ഷികളെ മറക്കരുതെന്ന് മാർപാപ്പ

ഫെബ്രുവരി മുതൽ റഷ്യൻ സൈന്യത്തിന്റെ ക്രൂരമായ ആക്രമണങ്ങൾ നേരിടുന്ന ഉക്രേനിയൻ ജനതയെ മറക്കരുതെന്ന് ഫ്രാൻസിസ് മാർപാപ്പ. ഓഗസ്റ്റ് 17 ബുധനാഴ്ച്ച പൊതു സദസ്സിന്റെ അവസാനത്തിൽ ആണ് പാപ്പാ ഇക്കാര്യം വിശ്വാസികളോട് ആവശ്യപ്പെട്ടത്.

“എന്റെ ചിന്തകൾ ഉക്രെയ്നിലേക്ക് പോകുന്നു, രക്തസാക്ഷികളായ ആളുകളെ നാം മറക്കരുത്.” – പൊതു സദസ്സിന്റെ അവസാനം മാർപാപ്പ പറഞ്ഞു. പോളണ്ടിലെ വിശ്വാസികളെ അഭിവാദ്യം ചെയ്ത വേളയിൽ, ഫ്രാൻസിസ് മാർപാപ്പ പോളണ്ടിൽ ചെസ്‌റ്റോചോവ ദേവാലയത്തിലേക്കുള്ള പരമ്പരാഗത തീർത്ഥാടനത്തെ അനുസ്മരിക്കുകയും അനേകം ഉക്രേനിയക്കാർ പോളണ്ടിലേക്ക് സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പറയുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.