ലോകത്തിന്റെ ആരവങ്ങളിൽ നിന്ന് ഓടിപ്പോവുക, ദൈവത്തെ കേൾക്കാൻ നിശബ്ദത തേടുക: ഫ്രാൻസിസ് പാപ്പാ

ലോകത്തിന്റെ ആരവങ്ങളിൽ നിന്നുമാറി ദൈവത്തെ ശ്രവിക്കാൻ നിശബ്ദത തേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. പൊതുസദസിൽ ‘കപ്പൂച്ചിൻ ടെറിറ്ററി സിസ്റ്റേഴ്സ് ഓഫ് ഹോളി ഫാമിലി സന്യാസിനീ സമൂഹ’ത്തിലെ സന്യാസിനിമാരോട് സംസാരിക്കവെ ആണ് പാപ്പാ ഇക്കാര്യം ഓർമ്മിപ്പിച്ചത്.

“പലപ്പോഴും നമ്മുടെ ചുറ്റുപാടുകൾ ഒച്ചപ്പാടുകൾ നിറഞ്ഞതാണ്. അപ്പോൾ ആഴത്തിലുള്ള നിശബ്ദത അഥവാ ആന്തരിക നിശബ്ദത ആവശ്യമാണ്. നിശബ്ദതയ്ക്ക് മാത്രം നൽകാൻ കഴിയുന്ന ആത്മസംയമനം കണ്ടെത്തിയാൽ ഒരു ശബ്ദവും നമ്മുടെ ചെവികൾക്ക് അലോസരമാകില്ല. നിശബ്ദതയിലൂടെ മാത്രമേ അത് സാധ്യമാകുകയുള്ളൂ.” – പാപ്പാ കൂട്ടിച്ചേർത്തു.

ദൈവത്തിന്റെ ശബ്ദം കേൾക്കുന്ന, അനുഭവിച്ചറിയുന്ന, വ്യതിരിക്തതയില്ലാതെ എല്ലാവരേയും സ്നേഹിക്കാനും, സൃഷ്ടിയെ തന്റെ ദാനമായി സ്നേഹിക്കാനും, എല്ലാവരിലും അതിന്റെ മഹത്വം കാണാനും വിളിക്കുന്ന, ദൈവത്തിന്റെ ശബ്ദം അനുഭവിക്കുന്ന പ്രവാചകന്മാരാകാൻ പാപ്പാ സദസിലുള്ളവരെ ക്ഷണിച്ചു.

അഹങ്കാരത്തെക്കുറിച്ചും പ്രലോഭനത്തെക്കുറിച്ചും മാർപാപ്പ മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.