ഈശോസഭയുടെ പത്ത് മാസികകളുടെ എഡിറ്റർമാരുമായി പാപ്പാ കൂടിക്കാഴ്ച നടത്തി

ഫ്രാൻസിസ് പാപ്പാ പത്ത് ജെസ്യൂട്ട് മാസികകളുടെ എഡിറ്റർമാരുമായി കൂടിക്കാഴ്ച നടത്തി. ഈശോസഭയുടെ യൂറോപ്യൻ സാംസ്കാരിക മാസികകളായ സ്റ്റിമ്മൻ ഡെർ ത്സയ്റ്റ് (ജർമ്മനി), ചോയിസിർ (സ്വിറ്റ്സർലൻഡ്), സിഗ്‌നും (സ്വീഡൻ), റസോൺ വൈ ഫെ (സ്പെയിൻ), ബ്രൊട്ടേറിയ (പോർച്ചുഗൽ), ഡിയോൺ (പോളണ്ട്), എ സിവ് (ഹംഗറി) , വിയേറാ ഇ൯ സ്സിവോട്ട് (സ്ലോവാക്ക്യ), Thinking Faith (യു.കെ), ലാ ചിവിൽത്ത കത്തോലിക്കാ (ഇറ്റലി) എന്നിവയാണ്.

എഡിറ്റർമാരിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് അത്മായരായ എഡിറ്റർമാരും (സ്വിസ്, ഇംഗ്ലീഷ് മാസികകൾ) മറ്റുള്ളവർ ഈശോസഭാംഗങ്ങളുമായിരുന്നു. ഈശോസഭാ ജനറൽ ഫാ. അർതുറോ സോസ അബാസ്കലും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു. പതിവു സാഹോദര്യവും നേരിട്ടുള്ള ശൈലിയുമായിരുന്നു ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിൽ എന്ന് ‘ലാ ചിവിൽത്ത കാറ്റോലിക്ക’ യുടെ ഡയറക്ടർ ഫാ. അന്റോണിയോ സ്പാഡറോ ഒരു ട്വീറ്റിൽ എഴുതി.

ഉക്രൈനിലെ യുദ്ധത്തെയും ലോകം ഇപ്പോൾ അനുഭവിക്കുന്ന ദുഷ്‌കരമായ സാഹചര്യത്തെയും കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമുള്ള ലളിതമായ സംഭാഷണമായിരുന്നു എന്നും ഔപചാരികവുമായ പ്രഭാഷണം ഒന്നും ഉണ്ടായിരുന്നില്ലെന്നും സഭയുടെ ജീവിതത്തെക്കുറിച്ചും നിലവിലെ സിനഡൽ പാതയെക്കുറിച്ചും ഈശോസഭാ മാസികകളുടെ ദൗത്യത്തെക്കുറിച്ചും സംസാരിച്ചതായും അറിയിച്ചു.

ഡയറക്ടർമാർ മൂന്നു ദിവസത്തെ യോഗത്തിനായി റോമിൽ എത്തിയതാണ്. അഭിമുഖത്തിന്റെ റിപ്പോർട്ട് ഉടൻ തന്നെ ലാ ചിവിൽത്ത കാറ്റോലിക്കയും മറ്റ് രാജ്യങ്ങളിലെ മാസികകളും പ്രസിദ്ധീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.