‘സൂപ്പ് കിച്ചണി’ലേക്ക് പാപ്പായുടെ അപ്രതീക്ഷിത സന്ദർശനം

സെപ്റ്റംബർ 25-ന് ‘ഡോൺ ജിയോവാനി മേലെ ഫ്രറ്റേണിറ്റി കിച്ചണി’ലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തി ഫ്രാൻസിസ് പാപ്പാ. തെക്കൻ ഇറ്റലിയിലെ മത്തേരയിൽ നടന്ന 27-ാമത് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന് എത്തിയ പാപ്പാ, ദരിദ്രരെ സഹായിക്കുന്ന കിച്ചണിലേക്ക് സന്ദർശനം നടത്തുകയായിരുന്നു. വത്തിക്കാൻ പ്രസ് ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജൂലൈയിൽ പ്രഖ്യാപിച്ച കാര്യപരിപാടിപ്രകാരം സൂപ്പ് കിച്ചൺ സന്ദർശിക്കാൻ മാർപാപ്പ തീരുമാനിച്ചിരുന്നു. എന്നാൽ സെപ്റ്റംബർ ആദ്യം ഈ സന്ദർശനം റദ്ദാക്കി. പക്ഷേ, അപ്രതീക്ഷിതമായി പാപ്പാ ഇന്നലെ സന്ദർശനം നടത്തുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം മാർപാപ്പ മത്തേരയിലേക്ക് പോയത് കാറിലായിരുന്നു. ഈ സന്ദർശനത്തിൽ മാർപാപ്പയെ അനുഗമിച്ചത് മാറ്റേരയിലെ ആർച്ചുബിഷപ്പ് അന്റോണിയോ ഗ്യൂസെപ്പെ കയാസോ ആയിരുന്നു. പരിശുദ്ധ പിതാവ് പ്രവേശനകവാടത്തിൽ എത്തിയവരെ അഭിവാദ്യം ചെയ്യുകയും തുടർന്ന് ഒരു ഹ്രസ്വ സ്വകാര്യസന്ദർശനം നടത്തുകയുമായിരുന്നു.

ഈ അടുക്കളയിൽ പ്രതിദിനം നൂറോളം പേർക്ക് ഭക്ഷണം നൽകുന്നു. പകർച്ചവ്യാധിയുടെ സമയങ്ങളിൽ ഈ സ്ഥാപനം നിരവധി പാവപ്പെട്ടവർക്ക് സഹായമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.