
ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന മാർപാപ്പ ഈ ആഴ്ച മുതൽ തന്റെ പതിവ് ബുധനാഴ്ചത്തെ പൊതുസന്ദർശനങ്ങൾ വത്തിക്കാനിൽ പുനരാരംഭിക്കും. എന്നാൽ കാസിൽ ഗാൻഡോൾഫോയിലെ പാപ്പയുടെ വസതിയിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെയുള്ള പതിവ് താമസം പാപ്പ ഇത്തവണ ഒഴിവാക്കും.
ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസം പാപ്പ വത്തിക്കാനിൽ തിരിച്ചെത്തിയിരുന്നു. ഒക്ടോബർ 13-ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ വച്ച് മാർപാപ്പയ്ക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ സ്റ്റെഫാനോ മാർഗരിത്തോറ, നവംബറിലെ ദക്ഷിണ അമേരിക്കൻ അപ്പസ്തോലിക യാത്രയുമായി മുന്നോട്ട് പോകാൻ അന്ന് തന്നെ മാർപാപ്പയ്ക്ക് അനുമതി നൽകുകയും ചെയ്തു. വത്തിക്കാനിൽ തിരിച്ചെത്തിയ പാപ്പ അടുത്ത ദിവസം തന്നെ ആഞ്ചലൂസ് പ്രാർഥനയ്ക്ക് നേതൃത്വം നൽകിയിരുന്നു.




