
ഉക്രൈനിൽ സമാധാന സ്ഥാപനത്തിനുള്ള സാധ്യതകൾ തുറക്കുന്നതിനായി ലെയോ പതിനാലാമൻ പാപ്പ ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ഫോണിൽ ചർച്ച നടത്തി. റഷ്യൻ പ്രസിഡന്റ് പുടിനുമായി സംസാരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മാർപാപ്പ ഉക്രൈൻ ഭരണാധികാരിയുമായി ചർച്ച നടത്തിയത്.
ഒലെഷ്കി (Oleshky) നഗരത്തിൽ തുടരുന്ന കടുത്ത പ്രതിസന്ധിയും അവിടെ ഒരു മാനുഷിക വെടിനിർത്തൽ നടപ്പാക്കണമെന്ന് റഷ്യൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ട കാര്യവും മാർപാപ്പ ഒക്ടോബർ 19 ന് നടന്ന സംഭാഷണത്തിൽ സെലെൻസ്കിയോട് ആവർത്തിച്ചു. ഇരു വിഭാഗങ്ങളും പരസ്പരം സഹകരിച്ച് ഭക്ഷണവും മരുന്നുകളും എത്തിക്കാനും സാധാരണക്കാരായ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ അവസരമൊരുക്കാൻ സാധിക്കുമെന്നും മാർപാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
മാർപാപ്പയുടെ പ്രത്യേക ദൂതനായ കർദിനാൾ മത്തിയോ സുപ്പി ആദ്യം കീവിലേക്കും പിന്നീട് മോസ്കോയിലേക്കും നടത്തിയ സന്ദർശനങ്ങളോടെയാണ് ഈ സമാധാന ശ്രമങ്ങൾ ആരംഭിച്ചത്. കീവ്, മോസ്കോ, വത്തിക്കാൻ എന്നിവ ഉൾപ്പെടുന്ന നയതന്ത്ര ശ്രമങ്ങളിലെ മറ്റൊരു ചുവടുവയ്പ്പാണ് ഉക്രൈൻ പ്രസിഡന്റുമായുള്ള ഈ ടെലിഫോൺ സംഭാഷണം.
ലെയോ പതിനാലാമൻ പാപ്പ അതിന് സമ്മതിക്കുകയും, സെപ്റ്റംബർ 28-30 തീയതികളിൽ മോസ്കോ സന്ദർശിച്ച വേളയിൽ മാനുഷിക വിഷയത്തിൽ ഇടപെടാനുള്ള മാർപാപ്പയുടെ സന്നദ്ധത കർദിനാൾ സുപ്പി അറിയിക്കുകയും ചെയ്തു.




