വി. പത്രോസിന്റെ കബറിടത്തെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററിയിൽ ലെയോ പാപ്പയും

സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കൂദാശയുടെ 400-ാം വാർഷികത്തോടനുബന്ധിച്ച് (1626 നവംബർ 18-നാണ് ഇതിന്റെ കൂദാശ നടന്നത്) വത്തിക്കാൻ മീഡിയയുടെയും ഫാബ്രിക് ഓഫ് സെന്റ് പീറ്ററിന്റെയും സഹകരണത്തോടെ എ.എഫ് ഫിലിംസ് (AF Films) ‘പെട്രോസ് എനി: ഡിസ്കവറിങ് ദി ഒറിജിൻസ്’ (Petros eni. Discovering the Origins) എന്ന പുതിയ ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നു. പൊതുജനങ്ങൾ വളരെ അപൂർവമായി മാത്രം പ്രവേശിക്കുന്ന സ്ഥലങ്ങളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നതാണ് ഈ ചിത്രം.

സെന്റ് പീറ്റേഴ്സ് ആർക്കൈവ്സിലെ രേഖകൾ, മാർപാപ്പമാരുടെ ചിത്രങ്ങളും ശബ്ദ റെക്കോർഡിംഗുകളും, കൂടാതെ പ്രശസ്ത എപ്പിഗ്രാഫിസ്റ്റ് മാർഗരീത്ത ഗാർഡുച്ചിയുടെ ആർക്കൈവ് വസ്തുക്കൾ എന്നിവ ഈ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ പത്രോസിന്റെ വ്യക്തിത്വത്തെക്കുറിച്ചും പ്രശസ്തമായ ബസിലിക്കയ്ക്ക് താഴെയുള്ള അദ്ദേഹത്തിന്റെ കബറിടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കൂടുതൽ സംസാരിക്കാൻ ലെയോ പാപ്പയും അവസാന രംഗങ്ങളിൽ എത്തുന്നുണ്ട്.

തന്റെ ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടുള്ളയാളാണ് ‘ഗാർഡിയൻസ് ഓഫ് ദി ഗാലക്സി’, ‘ജുറാസ് ഡി വേൾഡ്’ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ പ്രറ്റ്. വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, ഈ ചിത്രം നിർമ്മിച്ച അനുഭവം തന്നെ വല്ലാതെ സ്പർശിച്ചുവെന്നും അത് തന്റെ വിശ്വാസത്തെ തിരിച്ചറിയാൻ സഹായിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.