
സെപ്റ്റംബർ 25 മുതൽ 28 വരെ നടക്കുന്ന ഫ്രാൻസ് സന്ദർശനത്തിൽ ലൂർദ്ദിലെ മരിയൻ തീർഥാടനകേന്ദ്രം ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശിക്കുമെന്ന് ടാർബെസ് – ലൂർദ്ദ് ബിഷപ്പ് ജീൻ – മാർക്ക് മിക്കാസ് അറിയിച്ചു. ജീവന്റെയും മനുഷ്യ അന്തസ്സിന്റെയും സംരക്ഷണത്തിൽ ഈ സന്ദർശനം നിർണായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫ്രാൻസിൽ ദയാവധവും ആത്‍മഹത്യയും നിയമവിധേയമാക്കിയ വിവാദ നിയമം പാസാക്കി രണ്ടു മാസത്തിന് ശേഷമാണ് മാർപാപ്പയുടെ ഈ സന്ദർശനം. രോഗികളുടെയും ഭിന്നശേഷിക്കാരുടെയും ജീവന് സംരക്ഷണം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, സഭയുടെ നിലപാടുകളെക്കുറിച്ചും മാർപാപ്പ സംസാരിക്കുമെന്നാണ് കരുതപ്പെടുന്നത്.
സെപ്റ്റംബർ 27- ന് ലൂർദ്ദിലെത്തുന്ന മാർപാപ്പ പ്രത്യേക ദിവ്യബലിയിലും പ്രാർഥനകളിലും മെഴുകുതിരി പ്രദിക്ഷണത്തിലും പങ്കാളിയാകും.




