ലാറ്റിൻ അമേരിക്കൻ സന്ദർശനത്തിനായി പ്രാർഥന അഭ്യർഥിച്ച് ലെയോ പാപ്പ

​ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്കുള്ള തന്റെ അപ്പസ്തോലിക പര്യടനത്തിനു മുന്നോടിയായി ലെയോ പതിനാലാമൻ പാപ്പ വിശ്വസികളോട് പ്രാർഥന അഭ്യർഥിച്ചു. നവംബർ നാല് ബുധനാഴ്ച വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് പാപ്പ പ്രാർഥനാസഹായം അഭ്യർഥിച്ചത്.

“ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്കുള്ള എന്റെ അപ്പസ്തോലിക പര്യടനം ആരംഭിക്കുകയാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട ഈ രാജ്യങ്ങളിലെ ദൗത്യത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കുന്നതിനായി നിങ്ങളുടെ പ്രാർഥനയിൽ എന്നെയും ഓർക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു,” മാർപാപ്പ പറഞ്ഞു. ഈ പര്യടനം ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനും പ്രത്യാശ പുതുക്കാനും സുവിശേഷം സന്തോഷത്തോടെ പ്രഘോഷിക്കാൻ പ്രചോദനമാകുമെന്നും പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

നവംബർ ഏഴ് ശനിയാഴ്ച നടക്കാനിരിക്കുന്ന രണ്ടുപേരുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങുകളെക്കുറിച്ചും മാർപാപ്പ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.