ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടിയുള്ള നൊവേന: ആറാം ദിനം

ആറാം ദിനം: ധ്യാനം

യേശു ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ അനുസ്മരണവും അൾത്താരയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയും ശുദ്ധീകരണ ആത്മാക്കൾക്കു ആശ്വാസം പ്രധാനം ചെയ്യുന്നു. യേശുവിന്റെ പീഡാസഹനം വഴി അവർ രക്ഷപ്രാപിച്ചുവെന്നു , ജിവിച്ചിരിക്കുന്നവരുടെ വിശുദ്ധ കുർബാനയും  ദിവ്യകാരുണ്യ സ്വീകരണവും വഴി ഇപ്പോഴും അവർക്കു കൃപ ലഭിക്കുമെന്ന് അവർക്കറിയാം. ഈ രണ്ടു മഹത്തായ ദാനങ്ങളോടും നന്ദിയില്ലായ്മ കാണിച്ചതിൽ അവർ അത്യധികം ദു:ഖിക്കുന്നു.

പ്രാർത്ഥന

ഓ എന്റെ ദൈവീക വിമോചകാ, കുരിശിലെ ബലി വഴിയായി നീ എന്നെ രക്ഷിച്ചു. എന്നോടൊത്തായിരിക്കാൻ നീ ദിവ്യകാരുണ്യം സ്ഥാപിച്ചു. പക്ഷേ ഞാൻ നിനക്കു  നന്ദിയില്ലായ്മ തന്നു. അത്യുന്നതനായ ദൈവമേ  നിനക്കെതിരായി ഞാൻ  ചെയ്ത  പാപങ്ങൾക്കു മറ്റെല്ലാത്തിനും  ഉപരിയായി   മാപ്പപേക്ഷിക്കുന്നു. നിനക്കെതിരായി പാപം ചെയ്യുന്നതിനെക്കാൾ മരിക്കാൻ ഞാൻ സന്നദ്ധനാണ്. നിലനിൽപ്പിന്റെ വിശുദ്ധമായ വരം എനിക്കു നൽകണമേ. ദൈവമേ എന്നോടും ശുദ്ധീകരണസ്ഥലത്തിൽ സഹിക്കുന്ന ആത്മാക്കളോടും കരുണയായിരിക്കണമേ, ഓ മറിയമേ, ദൈവമാതാവേ, നിന്റെ ശക്തമായ മധ്യസ്ഥതയാൽ അവരുടെ സഹായത്തിനു വരണമേ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…

നന്മ നിറഞ്ഞ മറിയമേ…

നിന്റെ മണവാട്ടിയായ സഭയുടെ മേൽ, സഹിക്കുന്ന നിന്റെ മക്കളുടെമൽ കരുണയുണ്ടാകണമേ, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെ നിന്റെ നിത്യാനന്ദത്തിനു അർഹരാക്കണമേ

(എല്ലാ ദിവസവും അതതു ദിവസത്തിന്റെ പ്രാർത്ഥനയ്ക്കു ശേഷം ജപിക്കേണ്ടത്)

ഓ മാധുര്യമുള്ള ഈശോയെ, ഗെദ്സെമനിയിൽ നീ ചിന്തിയ രക്ത തുള്ളികളാൽ ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.

കർത്താവേ അവരോടു  കരുണയുണ്ടാകണമേ

ഓ മാധുര്യമുള്ള ഈശോയെ,  ഏറ്റവും ക്രൂരമായ ചമ്മട്ടി അടിയിൽ നീ സഹിച്ച വേദനയെപ്രതി, ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.

കർത്താവേ അവരോടു കരുണയുണ്ടാകണമേ

ഓ മാധുര്യമുള്ള ഈശോയെ,  മുൾമുടി ശിരസ്സിൽ അണിയിച്ചപ്പോൾ അങ്ങു അനുഭവിച്ച കൊടിയ വേദനയെ പ്രതി ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.

കർത്താവേ അവരോടു കരുണയുണ്ടാകണമേ.

ഓ മാധുര്യമുള്ള ഈശോയെ, കാൽവരിയിലേക്കു  കുരിശു വഹിച്ച യാത്രയിൽ നീ അനുഭവിച്ച വലിയ സഹനത്തെ പ്രതി ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.

കർത്താവേ അവരോടു കരുണയുണ്ടാകണമേ.

ഓ മാധുര്യമുള്ള ഈശോയെ,  ഏറ്റവും ക്രൂരമായ കുരിശേറ്റലിൽ നീ  സഹിച്ച കൊടിയ വേദനയെ പ്രതി     ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.

കർത്താവേ അവരോടു കരുണയുണ്ടാകണമേ.

ഓ മാധുര്യമുള്ള ഈശോയെ,  കുരിശിൽ നീ അനുഭവിച്ച കഠിനമായ  വേദനയെ പ്രതി     ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.

കർത്താവേ അവരോടു കരുണയുണ്ടാകണമേ.

ഓ മാധുര്യമുള്ള ഈശോയെ,  നിന്റെ ആത്മാവിനെ പിതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നതിനു മുമ്പു നീ ശ്വസിച്ച അവസാന ശ്വാസത്തെ  പ്രതി     ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.

കർത്താവേ അവരോടു കരുണയുണ്ടാകണമേ.

(ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ആവശ്യങ്ങൾക്കും വേണ്ടിയും ഈ നൊവേനയിൽ പ്രാർത്ഥിക്കാവുന്നതാണ്.)

ദൈവത്തോടു അടുത്തായിരിക്കുന്നവരും ദൈവത്തെ ഒരിക്കലും നഷ്ടപ്പെടാത്തവരുമായ വിശുദ്ധാത്മാക്കളെ ഞങ്ങൾ/ ഞാൻ നിങ്ങൾക്കു വേണ്ടി  പ്രാർത്ഥിച്ചുവല്ലോ. വലിയ പാപികളായ ഞങ്ങളെ/ എന്നെ നിത്യ നാശത്തിൽ നിന്നും ദൈവത്തെ നഷ്ടപ്പെടുമെന്ന ഭയത്തിൽ നിന്നു എപ്പോഴും സംരക്ഷിച്ചു കൊള്ളണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.