ചിലി പ്രസിഡന്റിനെ വത്തിക്കാനിൽ സ്വീകരിച്ച് ലെയോ പാപ്പ

ലെയോ പതിനാലാമൻ മാർപാപ്പ ചിലി റിപ്പബ്ലിക് പ്രസിഡന്റ് ഹൊസെ അന്റോണിയോ കാസ്റ്റ് റിസ്റ്റിനെ അപ്പസ്തോലിക് കൊട്ടാരത്തിൽ സ്വീകരിച്ചു. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം, രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറിയായ ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാലഗറുമായി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുകയും, പരിശുദ്ധ സിംഹാസനവും ചിലിയും തമ്മിലുള്ള നല്ല ബന്ധത്തെക്കുറിച്ച് ഇരുവരും സംസാരിക്കുകയും ചെയ്തു.

വത്തിക്കാൻ പ്രസ്സ് ഓഫീസിന്റെ പ്രസ്താവന പ്രകാരം, ചിലിയുടെ സാമൂഹിക ജീവിതത്തിലും ജനപ്രിയ ഭക്തിമാർഗങ്ങളിലൂടെയുള്ള ആത്മീയജീവിതത്തിലും കത്തോലിക്കാ സഭ നൽകുന്ന സുപ്രധാന സംഭാവനകളെക്കുറിച്ചും പരാമർശമുണ്ടായി. ആർച്ച്ബിഷപ്പ് ഗാലഗറും പ്രസിഡന്റ് കാസ്റ്റ് റിസ്റ്റും പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിലുള്ള പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. പ്രത്യേകിച്ച് അഭയാർഥി പ്രവാഹവും ജനസംഖ്യാ നിരക്കിലെ കുറവും ഇരുവരും പ്രധാന വിഷയങ്ങളായി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.