
പശ്ചാത്തപിച്ച് പിതാവിന്റെ ഇഷ്ടം നിറവേറ്റിയ പുത്രന്റെ ജീവിതം ധ്യാനിക്കുന്ന ദിവസമാണിന്ന്. പറയുന്ന വാക്ക് മാത്രമല്ല, ചെയ്യുന്ന പ്രവൃത്തികളും പ്രധാനപ്പെട്ടതാണെന്ന് വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവവചനത്തിന്റെ അറിവും പ്രഘോഷണവും മാത്രമല്ല, സ്വര്‍ഗരാജ്യപ്രവേശനത്തിന്റെ മാനദണ്ഡം, മറിച്ച് ദൈവഹിതം നടപ്പിലാക്കുക എന്നതു കൂടിയാണ് അതിനുള്ള മാര്‍ഗം.
അറിയുന്നതും വിശ്വസിക്കുന്നതും ചെയ്തികളായി ഫലപ്രാപ്തിയിലെത്തുമ്പോഴാണ് ദൈവരാജ്യം സമാഗതമാകുന്നത്. നമ്മുടെ ജീവിതങ്ങളെ പരിശോധിക്കേണ്ടതുണ്ട്. ദൈവഹിതം നിറവേറ്റുന്ന പ്രവൃത്തികളാണോ നമ്മൾ അനുദിനം ചെയ്യുന്നത്? ദൈവതിരുമുമ്പില്‍ പ്രതിജ്ഞകളെടുക്കുകയും അവ പാലിക്കാതിരിക്കുകയും ചെയ്യുന്നവരാണോ നമ്മൾ എന്ന് എല്ലാ ജീവിതാന്തസ്സുകളിലുമുള്ളവർ ധ്യാനിക്കേണ്ടതാണ്. പശ്ചാത്തപിച്ച് പിതാവിന്റെ ഇഷ്ടം നിറവേറ്റിയ പുത്രനെപ്പോലെ, ആത്മീയതയിലേക്കു തിരിച്ചുവരാനായി ദൈവം ഒരുക്കിയിരിക്കുന്ന ദിനങ്ങളാണ് ജീവിതത്തിലെ ഓരോ ദിവസവും.
ഫാ. ജി. കടൂപ്പാറയിൽ MCBS




