
2026 നവംബർ ആറു മുതൽ 16 വരെ നടത്തിയ അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി പാപ്പ റോമിലേക്കു മടങ്ങി. ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളാണ് പാപ്പ ഈ ദിവസങ്ങളിൽ സന്ദർശിച്ചത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.45 നാണ് പാപ്പ റോമിലേക്കു മടങ്ങിയത്.
നവംബർ 15 ന് വൈകുനേരം പെറുവിന്റെ തലസ്ഥാനമായ ലിമയിൽ തിരിച്ചെത്തിയ മാർപാപ്പ ഇന്നലെ രാവിലെ, താൻ മുൻപ് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ടിച്ചിട്ടുള്ള കല്ലോവായിലെ ‘ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി അബാൻഡൻഡ് എൽഡേർലി’ ആശ്രമം സന്ദർശിച്ചു. തുടർന്ന് 10.30 ന് ലാസ് പാൽമസ് എയർ ബേസിൽ ലാറ്റിനമേരിക്കൻ പര്യടനത്തിന് സമാപനം കുറിച്ചുകൊണ്ട് വിശുദ്ധ കുർബാന അർപ്പിച്ചു. പത്തുലക്ഷത്തോളം വിശ്വാസികളാണ് ഈ വിശുദ്ധ കുർബാനയിൽ പങ്കെടുത്തത്.




