പരിശുദ്ധ സിംഹാസനത്തെ സേവിക്കാനുള്ള ഏറ്റവും നല്ല മാർഗം വിശുദ്ധരാകാൻ പരിശ്രമിക്കുകയാണ്: മാർപാപ്പ

പരിശുദ്ധ സിംഹാസനത്തെ സേവിക്കാനുള്ള ഏറ്റവും നല്ല മാർഗം വിശുദ്ധരാകാൻ പരിശ്രമിക്കുക എന്നതാണെന്ന് ലെയോ പതിനാലാമൻ പാപ്പ. ജൂൺ ഒമ്പതിന് പരിശുദ്ധ സിംഹാസനത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്കായുള്ള ജൂബിലി ആഘോഷ വേളയിലാണ് പാപ്പ ഇപ്രകാരം ഓർമ്മപ്പെടുത്തിയത്. പരിശുദ്ധ സിംഹാസനത്തിലെ കർദ്ദിനാൾമാർ, ബിഷപ്പുമാർ, പുരോഹിതന്മാർ, സന്യസ്തർ, അല്മായർ എന്നിവരുൾപ്പെടെ ഏകദേശം 3,000 ജീവനക്കാർ സന്നിഹിതരായിരുന്നു.

ആത്മീയ നവീകരണത്തിന്റെയും സഭാ കൂട്ടായ്മയുടെയും അടയാളമായി വിശുദ്ധ വാതിൽ കടക്കാനും തീർത്ഥാടനത്തിൽ പങ്കെടുത്ത വത്തിക്കാൻ ജീവനക്കാരോട് പാപ്പ വ്യക്തമാക്കി. “പരിശുദ്ധ സിംഹാസനത്തെ സേവിക്കാനുള്ള ഏറ്റവും നല്ല മാർഗം ഓരോരുത്തരുടെയും ജീവിതാവസ്ഥയ്ക്കും അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്ന ചുമതലയ്ക്കും അനുസൃതമായി വിശുദ്ധരായിരിക്കാൻ പരിശ്രമിക്കുക എന്നതാണ്,” പാപ്പ കൂട്ടിച്ചേർത്തു.

വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ സിസ്റ്റർ മരിയ ഗ്ലോറിയ റിവ ധ്യാന ചിന്തകൾ നൽകി. ധ്യാനത്തിൽ ലെയോ പതിനാലാമൻ പാപ്പായും സന്നിഹിതനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.