‘ധൈര്യമില്ലാത്ത ക്രിസ്ത്യാനി’ ‘ഉപയോഗമില്ലാത്ത ക്രിസ്ത്യാനി’യാണെന്ന് ഫ്രാൻസിസ് പാപ്പ

ധൈര്യമില്ലാത്ത, സ്വന്തം ശക്തിയെ നന്മയിലേക്ക് തിരിക്കാത്ത, ആരെയും ശല്യപ്പെടുത്താത്ത, ക്രിസ്ത്യാനി ഉപയോഗശൂന്യമായ ക്രിസ്ത്യാനിയാണെന്ന് ഫ്രാൻസിസ് പാപ്പ. ഏപ്രിൽ പത്താം തീയതി സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ പൊതു സദസ്സിനിടയിലാണ് പാപ്പ ഇപ്രകാരം വെളിപ്പെടുത്തിയത്.

ധൈര്യത്തോടെ ജീവിക്കാനും ജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ പ്രക്ഷുബ്ധതകളെ അഭിമുഖീകരിക്കാനുമുള്ള കഴിവ് ഒരു ക്രൈസ്തവന് വേണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. “നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന മിക്ക ഭയങ്ങളും യാഥാർത്ഥ്യബോധമില്ലാത്തതും യാഥാർത്ഥ്യമാകാത്തതുമാണ്” പാപ്പ വെളിപ്പെടുത്തി.

വലിയ വെള്ളപ്പൊക്കത്തെത്തുടർന്ന് യുറൽ പർവതനിരകൾക്ക് സമീപം ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ച കസാക്കിസ്ഥാനിലെ ജനങ്ങളോടുള്ള അടുപ്പവും ഫ്രാൻസിസ് മാർപാപ്പ പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.