ആപ്പിൾ കമ്പനിയുടെ സിഇഒ-യുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി

ഒക്ടോബർ മൂന്നിന് രാവിലെ വത്തിക്കാനിൽ, ആപ്പിൾ കമ്പനി സിഇഒ, ടിം കുക്കുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. ജൂണിൽ സ്റ്റോക്ക് മാർക്കറ്റ് മൂല്യം മൂന്നു ട്രില്യൺ ഡോളറിലെത്തിയ ആപ്പിൾ കമ്പനിയുടെ സിഇഒ ആണ് കുക്ക്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ഭാവിയെക്കുറിച്ചുള്ള തന്റെ വീക്ഷണത്തെക്കുറിച്ച് നേപ്പിൾസിലെ വിദ്യാർത്ഥികളോട് കുക്ക് സംസാരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവിയെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പയും സംവദിച്ചു. 2020 നവംബറിൽ, ലോകമെമ്പാടുമുള്ള കത്തോലിക്കരെ തന്റെ പ്രതിമാസ പ്രാർത്ഥനയുടെ ഭാഗമായി, റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും എല്ലായ്പ്പോഴും മനുഷ്യരുടെ സേവനത്തിൽ നിലനിൽക്കണമെന്ന് പ്രാർത്ഥിക്കാൻ പാപ്പാ ആഹ്വാനം ചെയ്തിരുന്നു. 2016-ലും മാർപാപ്പ ആപ്പിൾ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അടുത്ത കാലത്തായി ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും ടെക് കമ്പനി എക്സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവി എലോൺ മസ്‌ക് ജൂൺ മാസത്തിൽ മാർപാപ്പക്കൊപ്പമുള്ള ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.