കർദിനാൾ ലകുൻസയുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തി

കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ രണ്ട് ദിവസം കാണാതെ പോവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത പനാമയിലെ ഡേവിഡിന്റെ ബിഷപ്പ് കർദിനാൾ ജോസ് ലൂയിസ് ലകുൻസ മെസ്ട്രോജുവാനുമായി  കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 10-ന് ആണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഒന്നും തന്നെ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി ഒന്നിന് രാവിലെ, പനാമയിലെ കത്തോലിക്കാ സഭ ജനുവരി 30 മുതൽ കർദിനാൾ ജോസ് ലൂയിസ് ലകുൻസയെ കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു.  ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞാണ് കർദിനാളിനെ പോലീസ് കണ്ടെത്തിയത്. തനിക്കു എന്താണ് സംഭവിച്ചത് എന്ന് അദ്ദേഹം ഇതുവരെ വെളിപ്പെടുത്തയിട്ടില്ല.

പിന്നീട്, ഫെബ്രുവരി 15-ന്, പനാമയിലെ ഡേവിഡ് ബിഷപ്പ് സ്ഥാനത്തുനിന്നുള്ള കർദിനാൾ ലകുൻസയുടെ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. കർദിനാൾ ലകുൻസയ്ക്ക് 80 വയസ്സ് തികയുന്നതിന് ഒൻപത് ദിവസം മുമ്പാണ് ഇത് സംഭവിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.