സൗഹൃദത്തിന്റെ മൂല്യം ആഘോഷിക്കാം: യുവ കായികതാരങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം

സൗഹൃദം എന്ന അമൂല്യനിധി ആഘോഷിക്കാൻ യുവ കായികതാരങ്ങളോട് ആഹ്വാനംചെയ്ത് ഫ്രാൻസിസ് പാപ്പാ. ചിഹുവാഹുവയിൽ (മെക്‌സിക്കോ) നടന്നുവരുന്ന സൗഹൃദ ടൂർണമെന്റിന്റെ 40 -ാമത് എഡിഷനിൽ പങ്കെടുക്കുന്ന 6,000 -ത്തിലധികം യുവ അത്‌ലറ്റുകൾക്കയച്ച സന്ദേശത്തിലാണ് പാപ്പായുടെ ഈ ആഹ്വാനം.

“ആളുകളെ ഒറ്റപ്പെടുത്തുകയും നശിപ്പിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന സംസ്കാരം ഇന്ന് നിലനിൽക്കുന്നുണ്ട്. അതിനായി എല്ലാവർക്കും, ഏതെങ്കിലും വിധത്തിൽ, സജീവമായ ഭാഗമാകാൻ അവസരമൊരുക്കുന്ന ഇത്തരം സംഭവങ്ങൾക്ക് നന്ദി” – പാപ്പാ സന്ദേശത്തിൽ വെളിപ്പെടുത്തി. മെക്‌സിക്കൻ റിപ്പബ്ലിക്കിൽനിന്നും മധ്യ അമേരിക്കയിൽ നിന്നുമുള്ള 30,000 -ത്തിലധികം സന്ദർശകർ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനവേളയിൽ ഫ്രാൻസിസ് പാപ്പായുടെ സന്ദേശം വായിച്ചു.

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ പങ്കാളിത്തമുള്ള സ്കൂൾ മത്സരങ്ങളിലൊന്നാണ് ഫ്രണ്ട്ഷിപ്പ് ടൂർണമെന്റ്. കൂടാതെ, വിവിധ സ്കൂളുകളിൽനിന്നുള്ള കുട്ടികളുടെ കുടുംബങ്ങൾ തമ്മിലുള്ള ആശയവിനിമയത്തെയും ഈ മത്സരം പ്രോത്സാഹിപ്പിക്കുന്നു. ഈ ടൂർണമെന്റ് ‘ലോകത്തിനും ചിഹുവാഹുവയ്ക്കും മെക്‌സിക്കോയ്ക്കും പ്രത്യാശയുടെ അടയാളമായിരിക്കട്ടെ’ എന്ന് ലെജിയനറീസ് ഓഫ് ക്രൈസ്റ്റിന്റെ ജനറൽ ഡയറക്ടറായ ഫാ. ജോൺ കോണർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.