പാവപ്പെട്ടവരെ മറക്കരുത്; അവർ നിങ്ങൾക്കായി സ്വർഗത്തിലേക്കുള്ള വാതിൽ തുറക്കും: ഫ്രാൻസിസ് പാപ്പ

പാവപ്പെട്ടവരെ മറക്കരുത് എന്നും അവരായിരിക്കും നിങ്ങൾക്കായി സ്വർഗത്തിലേക്കുള്ള വാതിൽ തുറക്കുക എന്നും ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. സെപ്റ്റംബർ 20 -ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന, വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പ ഇതു പറഞ്ഞത്.

“ഇന്നത്തെ ചരിത്രത്തിൽ, ക്രൂശിക്കപ്പെട്ടവർ എന്നുപറയുന്നത് അനീതിക്ക് ഇരകളാകുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാമാണ്. നിങ്ങൾ ഒരിക്കലും പാവങ്ങളെ മറക്കരുത്. കാരണം, ഇവരാണ് നിങ്ങൾക്കായി സ്വർഗത്തിലേക്കുള്ള വാതിൽ തുറന്നുതരുന്നത്” – മാർപപ്പ സന്ദേശത്തിൽ പറഞ്ഞു. ഈ അവസരത്തിൽ, ആഫ്രിക്കയിലെ അടിമത്തം അവസാനിപ്പിക്കാൻ പോരാടിയ ഇറ്റാലിയൻ മിഷനറി പുരോഹിതനും ബിഷപ്പുമായ വി. ഡാനിയേൽ കോംബോണിയെയും പപ്പ പ്രത്യേകം പരാമർശിച്ചിരുന്നു.

“ദൈവം മനുഷ്യനെ സൃഷ്ടിച്ചു, ഓരോ മനുഷ്യന്റെയും മഹത്വം ഉയർത്തി, അടിമത്തത്തിന്റെ നുകങ്ങൾ അഴിച്ചുമാറ്റി. അതിനാൽ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ അടിമത്തത്തിനെതിരെ പോരാടാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു” – മാർപാപ്പ അനുസ്മരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.