ഓസ്‌ട്രേലിയയെ ഞെട്ടിച്ച സിഡ്‌നി കത്തി ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

സിഡ്‌നിയിലെ ഒരു ഷോപ്പിംഗ് സെന്ററിൽ 40-കാരനായ യുവാവ് വലിയ ഒരു കത്തി ഉപയോഗിച്ച് ആറു പേരെ കൊല്ലുകയും 9 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പ. മാർപാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പാ തന്റെ ദുഃഖം രേഖപ്പെടുത്തുകയും ഇരകളായവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തത്.

“സിഡ്‌നിയിലെ അക്രമാസക്തമായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഫ്രാൻസിസ് മാർപാപ്പ വളരെ ദുഃഖിതനായിരുന്നു. വിവേകശൂന്യമായ ഈ ദുരന്തത്തിൽ നാശം വിതച്ച എല്ലാവർക്കും, പ്രത്യേകിച്ച് ഇപ്പോൾ പ്രിയപ്പെട്ടവരുടെ വേർപാടിൽ വിലപിക്കുന്നവർക്ക് തന്റെ ആത്മീയ അടുപ്പത്തിന്റെ ഉറപ്പ് അദ്ദേഹം അയയ്ക്കുന്നു” – സന്ദേശത്തിൽ വ്യക്തമാക്കുന്നു.

മരിച്ചവർക്കും പരിക്കേറ്റവർക്കും രക്ഷാപ്രവർത്തകർക്കും വേണ്ടി പരിശുദ്ധ പിതാവ് പ്രാർത്ഥനകൾ നടത്തി. രാജ്യത്തിന് ആശ്വാസത്തിന്റെയും ശക്തിയുടെയും ദൈവിക അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കർദിനാൾ പിയട്രോ പരോളിൻ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.