എല്ലാ ദിവസവും ദൈവവചനം വായിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

എല്ലാ ദിവസവും ദൈവവചനം വായിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഈ വർഷം ദൈവവചനത്തിന്റെ ഞായറാഴ്‌ച ആചരിക്കുന്നതിനോടനുബന്ധിച്ചാണ് ജനുവരി 21 -ന് തന്റെ ട്വിറ്റർ സന്ദേശത്തിലൂടെ പാപ്പാ ഇപ്രകാരം വിശ്വാസികളോട് ആവശ്യപ്പെട്ടത്.

“വചനം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നു. എല്ലാ ദിവസവും വായിക്കാൻ ഓർമ്മിപ്പിക്കുന്ന ഒരു സ്ഥലത്തേയ്ക്ക് ബൈബിൾ നമുക്ക് കൂടെ കൊണ്ടുപോകാം. അങ്ങനെ നമ്മുടെ ചെവിയിൽ എത്തുന്ന നിരവധി വാക്കുകൾക്കിടയിൽ, ദൈവവചനത്തിലെ ഒരു വാക്യം നമ്മുടെ ഹൃദയത്തിൽ എത്തുന്നു” -പാപ്പാ പറഞ്ഞു.

2019 സെപ്റ്റംബറിലാണ് ഫ്രാൻസിസ് മാർപാപ്പ ദൈവവചനത്തിന്റെ ഞായറാഴ്ച സ്ഥാപിച്ചത്. ഈ ആഘോഷത്തിന്റെ ലക്ഷ്യം ദൈവജനത്തിൽ വിശുദ്ധ ഗ്രന്ഥത്തോടുള്ള മതപരവും ശക്തവുമായ പരിചയം വളർത്തുക എന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.