ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനം: ഫ്രാൻസിസ് പാപ്പാ

ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനമാണെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. വി. പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂൺ ഇരുപത്തിയൊമ്പതാം തീയതി, ആരാധനക്രമം സംബന്ധിച്ച 65 ഖണ്ഡികകളുള്ള പുതിയ അപ്പസ്തോലിക ലേഖനം ഫ്രാൻസിസ് പാപ്പാ പുറത്തിറക്കിയിരുന്നു. “ത്രദിസിയോണിസ് കുസ്തോദെസ്” എന്ന പ്രത്യേക രേഖയിലാണ് പാപ്പാ ആരാധനാക്രമത്തിന്റെ പ്രാധാന്യം വിവരിക്കുന്നത്.

“ത്രദിസിയോണിസ് കുസ്തോദെസ്” എന്ന പ്രത്യേക രേഖ വഴി, ആരാധനക്രമം സംബന്ധിച്ച് മെത്രാന്മാരെ അഭിസംബോധന ചെയ്‌ത്‌ എഴുതിയതിനു ശേഷം, എല്ലാ വിശ്വാസികളിലേക്കും ഇതേ വിഷയത്തിൽ സന്ദേശമെത്തിക്കുകയാണ് തന്റെ ഉദ്ദേശമെന്ന് പാപ്പാ വ്യക്തമാക്കി. ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനമാനമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ക്രൈസ്തവ വിശ്വാസത്തിന്റെ ആഘോഷത്തിന്റെ മനോഹാരിതയെക്കുറിച്ച് ധ്യാനിക്കാനുള്ള ചില വിചിന്തനങ്ങളാണ് ഇതിലുള്ളതെന്നും പാപ്പാ തന്റെ ലേഖനത്തിന്റെ ആരംഭത്തിൽ തന്നെ ചൂണ്ടിക്കാട്ടി.

ആരാധനാക്രമത്തിന്റെ ബാഹ്യമായ ഔപചാരികതയിൽ മാത്രം ആനന്ദിക്കുന്ന സൗന്ദര്യാത്മകതയെയും ആരാധനക്രമങ്ങളിലെ അലസതയെയും മറികടക്കാൻ തന്റെ ലേഖനത്തിലൂടെ ഫ്രാൻസിസ് പാപ്പാ എല്ലാവരെയും ക്ഷണിച്ചു. ‘സുവിശേഷം പകരാത്ത വിശുദ്ധ ബലിയാഘോഷം ആധികാരികമല്ല’ എന്ന് പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.