ആത്മീയവും സമാധാനപരവുമായ വിപ്ലവം പ്രോത്സാഹിപ്പിക്കാൻ വയോധികരോട് ആഹ്വാനം ചെയ്ത് മാർപാപ്പ

ആത്മീയവും സമാധാനപരവുമായ വിപ്ലവം പ്രോത്സാഹിപ്പിക്കാൻ വയോധികരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. രണ്ടാമത്തെ ലോക വയോജന ദിനത്തോടനുബന്ധിച്ച് മേയ് 10-ന് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ലോകത്തിൽ കാരുണ്യത്തിന്റെ വിപ്ലവം സൃഷ്ടിക്കാനാണ് വയോധികർ വിളിക്കപ്പെട്ടിരിക്കുന്നത്. അതിനായി ഏറ്റവും മികച്ച ആയുധമായ പ്രാർത്ഥന നമുക്ക് ഉപയോഗിക്കാം. ആത്മീയവും സമാധാനപരവുമായ വിപ്ലവത്തിന്റെ ശില്പികളാവാൻ നമുക്കെല്ലാവർക്കും പരിശുദ്ധ അമ്മയുടെ സഹായം അപേക്ഷിക്കാം. അങ്ങനെ ലോകത്തെ യുദ്ധത്തിന്റെ പിശാചിൽ നിന്നും നമുക്ക് രക്ഷിക്കാം” – പാപ്പാ കുറിച്ചു. 2022 ജൂലൈ 26-നാണ് ലോക വയോജനദിനം ആചരിക്കുന്നത്.

കോവിഡ് പകർച്ചവ്യാധിയും യുദ്ധവും മൂലം ലോകത്തിന്റെ സമാധാനം സാരമായി ബാധിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ മനുഷ്യഹൃദയങ്ങളിൽ പരിവർത്തനം ആവശ്യമുണ്ടെന്നും സഹജീവികളിൽ സഹോദരനെ കാണാൻ സാധിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.