ലാറ്റിൻ അമേരിക്കൻ പര്യടനം സ്ഥിരീകരിച്ച് മാർപാപ്പ

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ഉറുഗ്വേ, അർജന്റീന, പെറു എന്നിവിടങ്ങളിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്ര മുൻപ് ക്രമീകരിച്ചതുപോലെ നടക്കുമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ വെളിപ്പെടുത്തി. നവംബർ 6 മുതൽ 17 വരെ നടക്കുന്ന ഈ സന്ദർശനത്തിനായി വലിയ ആവേശത്തോടും സന്തോഷത്തോടും കൂടിയാണ് താൻ കാത്തിരിക്കുന്നതെന്ന് മാർപാപ്പ വ്യക്തമാക്കി.

ഒക്ടോബർ 26 തിങ്കളാഴ്ച ​വത്തിക്കാൻ പ്രസ് ഓഫീസാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടത്. ​പ്രാദേശിക സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും വിശ്വാസികൾക്ക് പ്രചോദനമേകാനും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം നൽകാനുമാണ് ഈ യാത്ര ലക്ഷ്യമിടുന്നത്.
​
​ഒക്ടോബർ 13 – ന് നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം മാർപാപ്പയുടെ ആരോഗ്യനിലയിൽ വേഗത്തിലുള്ള പുരോഗതിയുണ്ടെന്ന് മെഡിക്കൽ സംഘം അറിയിച്ചു. ഡോ. ലൂയിജി കാർബോൺ നടത്തിയ പരിശോധനകളിൽ മറ്റ് തുടർ ചികിത്സകളുടെ ആവശ്യമില്ലെന്ന് വ്യക്തമായിട്ടുണ്ട്. യാത്ര തടസ്സപ്പെടുന്ന രീതിയിലുള്ള യാതൊരു ആരോഗ്യപ്രശ്നങ്ങളും നിലവിലില്ലെന്ന് പാപ്പയെ പരിശോധിച്ച ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.