ലോകസമാധാനത്തിന് ജപമാല ചൊല്ലാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് മാർപാപ്പ

ലോകസമാധാനത്തിനു വേണ്ടി വിശ്വാസികളെല്ലാവരും ജപമാല ചൊല്ലണമെന്ന് ഫ്രാൻസിസ് പാപ്പാ. മേയ് 11-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പൊതുസദസ്സിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ലോകസമാധാനത്തിനു വേണ്ടി എല്ലാവരും ജപമാല ചൊല്ലുക. പ്രത്യേകിച്ച് ഈ ദിവസങ്ങളിൽ ഫാത്തിമാ മാതാവിന്റെ സന്നിധിയിലേക്ക് തീർത്ഥാടനം നടത്തുന്ന എല്ലാവരും ഈ നിയോഗം പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുക” – പാപ്പാ പറഞ്ഞു. ജീവിതത്തിന്റെ സന്തോഷങ്ങളിലും സഹനങ്ങളിലും ദൈവത്തിന്റെ സാന്നിധ്യം വിശ്വാസികൾക്ക് അനുഭവഭേദ്യമാകാൻ ഈ അവസരത്തിൽ പാപ്പാ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്‌തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.