ഉക്രൈനു വേണ്ടി വീണ്ടും പ്രാർത്ഥനകൾ യാചിച്ച് ഫ്രാൻസിസ് പാപ്പാ

സംഘർഷഭരിതമായ ഉക്രൈനു വേണ്ടി പ്രാർത്ഥനകളും സഹായങ്ങളും യാചിച്ച് ഫ്രാൻസിസ് പാപ്പാ. ജൂൺ 23-ന് വത്തിക്കാനിൽ പൗരസ്ത്യ സഭകൾക്കായുള്ള സഹായപ്രവർത്തനങ്ങളുടെ സംഘടനയോടു (ROACO) സംസാരിക്കുകയായിരുന്നു പാപ്പാ.

ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രാർത്ഥനകളും ഉപവാസവും സഹായപ്രവർത്തനങ്ങളും പാപ്പാ ഈ അവസരത്തിൽ യാചിച്ചു. “ഉക്രൈനിൽ ജീവനെ നശിപ്പിക്കുന്ന ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനോട് വിശ്വാസികൾ പ്രാർത്ഥനയും ദാനധർമ്മവുമാകുന്ന ആയുധങ്ങൾ കൊണ്ട് പോരാടണം. അങ്ങനെ ആയുധങ്ങൾ നിശബ്ദമാകുകയും സമാധാനചർച്ചകൾ നടക്കുകയും ചെയ്യട്ടെ. എന്നാൽ ഇപ്പോൾ പലയിടങ്ങളിലും ഭക്ഷണം കുറയുകയും ആയുധക്കൂമ്പാരങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നതാണ് കാണുന്നത്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.