യുദ്ധത്തിൽ തകർന്ന ഉക്രൈനു വേണ്ടി നമുക്ക് സമാധാനസ്ഥാപകരാകാം: ഫ്രാൻസിസ് മാർപാപ്പ

യുദ്ധത്തിൽ തകർന്ന ഉക്രൈനു വേണ്ടി പരിശുദ്ധാത്മാവ് നമ്മെ സമാധാനസ്ഥാപകരാക്കട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 24 -ന് മോസ്കോയിലെ പാത്രീയാർക്കീസ് കിറിലിനയച്ച ഈസ്റ്റർ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“യുദ്ധത്തിൽ തകർന്ന ഉക്രൈനു വേണ്ടി പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുകയും നമ്മെ യഥാർത്ഥ സമാധാന നിർമ്മാതാക്കളാക്കി മാറ്റുകയും ചെയ്യട്ടെ. സമാധാനപൂർണ്ണമായ ഒരു പുതിയ പ്രഭാതത്തിനായി ആഗ്രഹിക്കുന്ന ഉക്രേനിയൻ ജനതയ്ക്ക് ഈ ഈസ്റ്റർ പുതിയ പ്രതീക്ഷകൾ നൽകട്ടെ. യുദ്ധത്തിന്റെ അന്ധകാരം അവസാനിക്കട്ടെ” – പാപ്പാ സന്ദേശത്തിൽ കുറിച്ചു.

ജൂലിയൻ കലണ്ടർ പ്രകാരം പൗരസ്ത്യസഭകൾ ഏപ്രിൽ 24 -നാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. ഫ്രാൻസിസ് പാപ്പാ ജൂലിയൻ കലണ്ടർപ്രകാരം ഈസ്റ്റർ ആഘോഷിക്കുന്ന എല്ലാവർക്കുമായിട്ടാണ് ഈ സന്ദേശം നൽകിയതെന്ന് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.