നിക്കരാഗ്വയ്ക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പ

നിക്കരാഗ്വയിൽ ഒർട്ടേഗ ഭരണകൂടം കത്തോലിക്കാ സഭയ്‌ക്കെതിരായ പീഡനം തുടരുന്ന സാഹചര്യത്തിൽ ആ രാജ്യത്തിനുവേണ്ടി പ്രത്യേകം പ്രാർഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. 2023 -ൽ മാത്രം നിക്കരാഗ്വയിൽ അകാരണമായി അറസ്റ്റ് ചെയ്തത് രണ്ടു ബിഷപ്പുമാരെയും 15 -ഓളം വൈദികരെയുമാണ്. 2024 -ലെ ആദ്യദിനത്തിൽ തന്നെ ആഞ്ചലൂസ് പ്രാർഥിനയ്ക്കുശേഷമാണ് പാപ്പായുടെ ഈ ആഹ്വാനം.

“ബിഷപ്പുമാരുടെയും വൈദികരുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെട്ട നിക്കരാഗ്വയിൽ എന്താണ് സംഭവിക്കുന്നത് എന്നുള്ളത് ഞാൻ ആഴമായ ആശങ്കയോടെയാണ് കാണുന്നത്. അവരോടും അവരുടെ കുടുംബങ്ങളോടും രാജ്യത്തെ മുഴുവൻ സഭയോടും പ്രാർഥനയിൽ എന്റെ സാമീപ്യം ഞാൻ പ്രകടിപ്പിക്കുന്നു” – പാപ്പാ വെളിപ്പെടുത്തി.

ഇവിടെ സന്നിഹിതരായിരിക്കുന്ന നിങ്ങളെയും എല്ലാ ദൈവജനങ്ങളെയും, ഈ രാജ്യത്തിനുവേണ്ടി പ്രാർഥിക്കാൻ ഞാൻ ക്ഷണിക്കുന്നു. അതേസമയം പ്രതിസന്ധികളെ തരണംചെയ്യുന്നതിനായി സംഭാഷണത്തിന്റെ പാത എപ്പോഴും തേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിക്കരാഗ്വയ്ക്കുവേണ്ടി നമുക്ക് പ്രാർഥിക്കാം – പാപ്പാ ഓർമ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.