പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിക്കു പുതിയ അണ്ടർ സെക്രട്ടറിയെ നിയമിച്ച് മാർപാപ്പ

പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ അണ്ടർ സെക്രട്ടറിയായി മോൺ. ഫിലിപ്പോ സിയാമ്പനെല്ലിയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗങ്ങൾ ഈ അടുത്ത കാലത്ത് പല സന്ദർഭങ്ങളിലും വായിച്ചിട്ടുള്ള വ്യക്തിയാണ് മോൺ. ഫിലിപ്പോ സിയാമ്പനെല്ലി.

1078 ജൂലൈ 30-ന് നോവാരയിൽ (ഇറ്റലി) ജനിച്ച സിയാമ്പനെല്ലി 2009 മുതൽ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ജനറൽ അഫയേഴ്സ് വിഭാഗത്തിലെ കൗൺസിൽ ഓഫ് ദ ന്യൂൺസിയേച്ചറിൽ പ്രവർത്തിച്ചുവരവെയാണ് പുതിയ നിയമനം.

റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി, 2009 ജൂലൈ ഒന്നിന് പൊന്തിഫിക്കൽ എക്‌ലെസിയാസ്റ്റിക്കൽ അക്കാദമിയിലെ കോഴ്‌സുകളിൽ പങ്കെടുത്ത ശേഷമായിരുന്നു വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ അദ്ദേഹം സേവനം ആരംഭിച്ചത്. ജോർജിയ, അർമേനിയ, അസർബൈജാൻ, ബെലാറസ് എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.