പാരീസിൽ പുതിയ ആർച്ചുബിഷപ്പിനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

ആർച്ചുബിഷപ്പ് ലോറന്റ് ഉൾറിച്ചിനെ പാരീസിൽ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഡിസംബറിൽ രാജി വച്ച ആർച്ചുബിഷപ്പ് മൈക്കൽ ഓപെറ്റിറ്റിന്റെ സ്ഥാനത്താണ് ഏപ്രിൽ 26 -ന് ആർച്ചുബിഷപ്പ് ഉൾറിച്ചിനെ പാപ്പാ നിയമിച്ചത്.

1951 -ൽ ജനിച്ച ആർച്ചുബിഷപ്പ് ലോറന്റ്, 1979 -ൽ കിഴക്കൻ ഫ്രാൻസിലെ ഡിജോൺ രൂപതയ്ക്കു വേണ്ടിയാണ് പൗരോഹിത്യം സ്വീകരിച്ചത്. 2000 -ൽ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ ഫ്രാൻസിലെ ചേംബെറിയുടെ ആർച്ചുബിഷപ്പായി നിയമിച്ചു. തുടർന്ന് ബെനഡിക്ട് പതിനാറാമൻ പാപ്പാ 2008 -ൽ അദ്ദേഹത്തെ ലില്ലിയുടെ ആർച്ചുബിഷപ്പ്‌ സ്ഥാനത്തേക്കു മാറ്റുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.