2019 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ആക്രമണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മാർപാപ്പ

ശ്രീലങ്കയിൽ മൂന്നു വർഷങ്ങൾക്കു മുൻപ് ഈസ്റ്റർ ദിനത്തിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 25 -ന് വത്തിക്കാനിൽ, ശ്രീലങ്കയിൽ നിന്ന് വന്ന തീർത്ഥാടകരെ അഭിസംബോധന ചെയ്യുമ്പോഴാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഈസ്റ്റർ ദിനത്തിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദികൾ ആരാണെന്ന് കൃത്യമായി കണ്ടുപിടിക്കുക. ഇത് നിങ്ങളുടെ മനഃസാക്ഷിക്കും രാജ്യത്തിനും സമാധാനം നൽകും” – പാപ്പാ പറഞ്ഞു. ഇന്തോനേഷ്യയിലെ ഐഎസ് വിഭാഗമാണ് ഈ ആക്രമണങ്ങളുടെ ഉത്തരവാദികളെന്ന് ശ്രീലങ്കൻ സർക്കാർ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. എന്നിരുന്നാലും, കൊളംബോ ആർച്ചുബിഷപ്പായ കർദ്ദിനാൾ മാൽകം രഞ്ജിത്ത്, ഇതിനെക്കുറിച്ച് സംശയങ്ങൾ പ്രകടിപ്പിക്കുകയും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഇതിനായി കർദ്ദിനാൾ അന്താരാഷ്ട്ര സമൂഹത്തോടും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.