സമാധാനവും സംഭാഷണവുമാണ് ആവശ്യം: ഫ്രാൻസിസ് പാപ്പ

മധ്യപൂർവേഷ്യയിൽ സംജാതമായിരിക്കുന്ന ആശങ്കാജനകമായ സാഹചര്യങ്ങൾ എത്രയും വേഗം പരിഹരിക്കാൻ അഭ്യർഥിച്ച് ഫ്രാൻസിസ് പാപ്പ. ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിൽ അപലപിച്ചുകൊണ്ടും സമാധാനത്തിനു വേണ്ടി അഭ്യർഥിച്ചുകൊണ്ടും ഏപ്രിൽ മാസം പതിനാലാം തീയതി പങ്കുവച്ച ട്വിറ്റർ സന്ദേശത്തിലാണ് ഇക്കാര്യം പാപ്പ പറഞ്ഞിരിക്കുന്നത്.

“യുദ്ധവും ആക്രമണങ്ങളും അതിക്രമങ്ങളും മതിയാക്കാം. നമുക്ക് ആവശ്യമായത് സമാധാനവും സംഭാഷണവും മാത്രം. സമാധാനത്തിനായി നമുക്ക് ഒരുമിച്ചു പ്രാർഥിക്കാം” – പാപ്പ കുറിച്ചു.

ഇസ്രയേലികളെയും പലസ്തീനികളെയും രണ്ടു രാജ്യങ്ങളായി നിർത്തിക്കൊണ്ട് സാധാരണജനങ്ങൾക്ക് സുരക്ഷിതമായ ഒരു ജീവിതം നയിക്കാനുള്ള അവകാശം നൽകണമെന്നും ബന്ദികളാക്കപ്പെട്ടവരെ എത്രയുംവേഗം മോചിപ്പിക്കുന്നതിനും ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനും എല്ലാവരും മുൻകൈയെടുക്കണമെന്നും പാപ്പ ലോകത്തോട് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.