“ഉക്രൈനിൽ രക്തച്ചൊരിച്ചിൽ മതി”: പോളിഷ് കർദിനാൾ ഡിവിസ്സ്

ഉക്രൈനിൽ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുലരാനും പരിശുദ്ധ അമ്മയിൽ ആശ്രയം വയ്ക്കാനും ആഹ്വാനം ചെയ്തുകൊണ്ട് പോളിഷ് കർദിനാൾ സ്റ്റാനിസ്ലാവ് ഡിവിസ്. മാതാവിന്റെ സ്വർഗ്ഗാരോപണത്തിരുന്നാളിനോടനുബന്ധിച്ചു നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ലോകം മുഴുന്റെയും ശ്രദ്ധയിലേക്കായി പറഞ്ഞത്.

ഉക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ പരാമർശിച്ച്, യൂറോപ്പിൽ നടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി. “ഉക്രൈനിലെ യുദ്ധം നമ്മുടെ സഹോദരീസഹോദരന്മാരുടെ ഭൂമി, ജീവിക്കാനുള്ള അവരുടെ അവകാശം, സ്വന്തം ഭാഷ, സംസ്കാരം എന്നിവയെ ഇല്ലാതാക്കുകയാണ്. അവിടെ മരണവും നാശവും വിതയ്ക്കുകയാണ്. സ്ലാവിക് സഹോദരന്മാർക്ക് പരസ്പരം യുദ്ധംചെയ്യാൻ കഴിയില്ല. അവർ പരസ്പരം കൊല്ലരുത്; അവർ നാശം വിതയ്ക്കരുത്. നാം കാണുന്ന കഷ്ടപ്പാടുകളുടെ അപാരത അവർ വർധിപ്പിക്കരുത്. ഈ വെറുക്കപ്പെട്ട, അക്രമവും സാഹോദര്യവും നിറഞ്ഞ യുദ്ധം നമ്മൾ അവസാനിപ്പിക്കണം. രക്തച്ചൊരിച്ചിൽ മതി!” – കർദിനാൾ ഡിവിസ്സ് പറഞ്ഞു.

നമ്മുടെ ജനങ്ങൾ തമ്മിലുള്ള സാഹോദര്യ സഹവർത്തിത്വത്തിന്റെ ലോകത്തിന് നമുക്കൊരു മാതൃക ഉണ്ടാക്കിയെടുക്കാം. അന്ധമായ വിദ്വേഷമല്ല അത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അനുരഞ്ജനത്തിന്റെയും സമാധാനശ്രമങ്ങളുടെയും വഴികളിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം നമുക്കു തേടാം. ഫ്രാൻസിസ് മാർപാപ്പയ്‌ക്കൊപ്പം ഞങ്ങൾ മനുഷ്യരാശിയുടെ സമാധാനരാജ്ഞിയായ പരിശുദ്ധ അമ്മയുടെ കരങ്ങളിൽ നമുക്ക് രാജ്യത്തെ സമർപ്പിക്കാം – കർദിനാൾ സന്ദേശത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.