ബിഷപ്പിനെതിരെ ഭീഷണി മുഴക്കി നിക്കരാഗ്വ ഭരണകൂടം

മതഗൽപ്പയിലെ ബിഷപ്പ് റൊളാൻഡോ ജോസ് അൽവാരസ് ലാഗോസിനെതിരെ അന്വേഷണം നടത്താൻ നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗ ഭരണകൂടം പോലീസിനോട് ഉത്തരവിട്ടു. സമാധാനം തകർക്കാനും സർക്കാരിനെ അസ്ഥിരപ്പെടുത്താനും അക്രമഗ്രൂപ്പുകളെ സംഘടിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ്
അദ്ദേഹത്തിനെതിരെയുള്ള ആരോപണം.

ഭരണകൂടത്തിനെതിരായ അതിക്രമങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയ ബിഷപ്പുമാരിൽ ഒരാളാണ് ഇപ്പോൾ ഭീഷണി നേരിടുന്ന ബിഷപ്പ് അൽവാരസ്. അതിനാലാണ് വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച് ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഭരണകൂടം നടത്തുന്നത്.

ബിഷപ്പ് അൽവാരസിനെയും വൈദികരെയും അത്മായരും ഉൾപ്പെടെ പതിമൂന്നു പേരെ ആഗസ്റ്റ് മൂന്ന് ബുധനാഴ്ച മുതൽ പോലീസ് വളഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച മുതൽ മാതാഗൽപ്പയിലെ എപ്പിസ്‌കോപ്പൽ കൂരിയയിൽ, വിശുദ്ധ കുർബാന അർപ്പിക്കാൻ പോകുന്നതിൽ നിന്നുപോലും ബിഷപ്പിനെ തടയുകയുണ്ടായി. ആഗസ്റ്റ് ഒന്നു മുതൽ, എട്ട് കത്തോലിക്കാ റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടാനും ഒർട്ടേഗ ഭരണകൂടം ഉത്തരവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.