ജനങ്ങളുടെ നന്മക്കായി സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്തണം: ഫ്രാൻസിസ് പാപ്പാ

ജനങ്ങളുടെ നന്മക്കായി സമാധാനപരമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ സമാധാന സംസ്ഥാപനത്തിനായുള്ള ആഹ്വാനം നടത്തിയത്.

“ശീതകാലത്തിന്റെ കോക്കസിലെ ലാച്ചിൻ ഇടനാഴിയിൽ മനുഷ്യത്വരഹിത സാഹചര്യങ്ങൾ തരണം ചെയ്യുന്ന എല്ലാവർക്കും സമീപമാണ് ഞാൻ. ജനങ്ങളുടെ നന്മക്കായി, അന്താരാഷ്ട്രതലത്തിൽ സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തേണ്ടത് അത്യാവശ്യമാണ്” – പാപ്പാ കുറിച്ചു.

ജനുവരി മുപ്പതാം തീയതി ഇറ്റാലിയൻ, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, ലാറ്റിൻ, അറബി എന്ന ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.