ജനഹൃദയങ്ങളിൽ ക്രിസ്തുമസിന് താരാട്ടിന്റെ ഈണമായി ‘പാതിരാമുത്ത്‌’

2023 -ലെ ക്രിസ്തുമസ് രാവണയുമ്പോൾ ഹൃദയമാം ഉൾത്താരിൽ ഇതാ ഒരു പാതിരാമുത്ത്‌ ജാതനായിരിക്കുന്നു.

ഏതൊരു പാട്ടിനും അത്യാവശ്യമായിവേണ്ടത്‌ ആ പാട്ടിനൊരു പേരാണ്. ഈയൊരു താരാട്ടുപാട്ടിന്റെ മാറ്റുകൂട്ടുന്നതും‌ ഈ കിടിലം പേരുതന്നെയാണ് – ‘പാതിരാമുത്ത്.’ 2023 ഡിസംബർ 14 -നാണ് റോസ്‌മേരി ക്രിയേഷൻസ്‌ അയർലണ്ടിന്റെ ബാനറിൽ മാത്യു കരിമ്പന്നൂരൂം ഷീബാ മാത്യുവും ചേർന്നുനിർമ്മിച്ച ഈ താരാട്ടുപാട്ട്‌ റിലീസായത്.

മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെയും, പ്രശസ്ത സിനിമാതാരം അനൂപ്‌ മേനോന്റെയും അനുഗ്രഹവാക്കുകളാൽ ആശീർവദിച്ചു റിലീസായ ഈ ഗാനത്തിന്  മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സുമോദ്‌ ചെറിയാൻ (ദുബായ്) ആണ്. എന്നും പുതുമനിറഞ്ഞ രചനകളിലൂടെ ശ്രോതാക്കളുടെ ഹൃദയങ്ങളിൽ സ്ഥാനംപിടിച്ച വ്യക്തിയാണ് സുമോദ്‌ ചെറിയാൻ. കഴിഞ്ഞവർഷം കെ.എസ് ചിത്ര ആലപിച്ച ‘ഇമ്മാനുവേൽ പൊൻപൈതലെ…’ എന്ന സൂപ്പർഹിറ്റ്‌ ഗാനവും സുമോദിന്റെ രചനയിൽ പിറന്നതാണ്. ഭക്തിഗാനങ്ങൾ ഉൾപ്പെടെ 120 -ൽപരം ഗാനങ്ങളുടെ വരികളെഴുതിയിട്ടുള്ള വ്യക്തിയാണ് സുമോദ്‌ ചെറിയാൻ.

‘പാതിരാമുത്ത്‌’ എന്ന ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ചലച്ചിത്ര സംഗീതസംവിധായകൻ, ഗായകൻ, നടൻ, സംവിധായകൻ എന്നീ നിലകളിൽ മികവ് തെളിയിച്ച രാജ് കുമാർ രാധാകൃഷ്ണൻ ആണ്. ഭക്തിഗാനമേഖലയിൽ മെലഡിയിൽ പാട്ട്‌ ചെയ്യുന്നവർ വിരളമാണ്. ഏതൊരു പാട്ടിനെയും അത്രമാത്രം സൗന്ദര്യമുള്ളതാക്കിത്തീർക്കുന്നത്‌ ആ പാട്ടിന്റെ ജീവൻതുടിക്കുന്ന സംഗീതമാണ്. ഈ ഒരു ഗാനത്തിന്റെയും വിജയം രാജ് കുമാർ രാധാകൃഷ്ണന്റെ ജീവൻതുടിക്കുന്ന സംഗീതമാണ്. മലയാള ചലച്ചിത്രമേഖലയിൽ ഇതിനോടകം തന്റെ കഴിവുകൾ തെളിയിച്ചുകഴിഞ്ഞിരിക്കുന്ന വ്യക്തിയാണ് ഈ യുവ സംഗീതസംവിധായകൻ.

ഈ ഗാനം ആലപിച്ചിരിക്കുന്നത് രാജലക്ഷ്മി അഭിരാം ആണ്. മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആളാണ് രാജലക്ഷ്മി. ‘പാതിരാമുത്ത്‌’ എന്ന താരാട്ടുപാട്ട്‌ പാടി ആ സുന്ദരമായ ശബ്ദം ജനഹൃദയങ്ങളിൽ പതിഞ്ഞുകഴിഞ്ഞു. അത്രമാത്രം മെലഡിയിൽ താരാട്ടിന്റെ ഭാവങ്ങൾ ഉൾക്കൊണ്ടുതന്നെ രാജലക്ഷ്മി ഈ ഗാനം ആലപിച്ചിരിക്കുന്നു.

ഇ ഗാനത്തിന്റെ പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത് നിനോയ്‌ വർഗീസും ക്രിയേറ്റീവ്‌ ഹെഡ്‌ പ്രസാദ്‌ ബേബിയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.